Latest NewsNewsIndiaInternational

അഫ്ഗാനിൽ ആക്രമണം രൂക്ഷമാക്കി താലിബാൻ ഭീകരർ : ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ വേണമെന്ന് അഫ്ഗാൻ സർക്കാർ

ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്ന സാഹചര്യത്തിൽ താലിബാൻ ഭീകരർ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്ഥാന്റെ ആശങ്ക.

ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button