Latest NewsUAENewsGulf

ദുബായ് എക്സ്പോ 2020 : ടാക്സി സർവീസുകൾക്ക് ഓട്ടോ ഡിസ്പാച്ച് സാങ്കേതികവിദ്യയുമായി അധികൃതർ

ദുബായ് : എക്സ്പോ 2020 ദുബായ്ക്കായി ആരംഭിച്ച ‘ഓട്ടോ ഡിസ്പാച്ച്’ സാങ്കേതികവിദ്യയിലൂടെ എക്സ്പോ സൈറ്റിൽ എത്ര ടാക്സികൾ ആവശ്യമാണെന്ന് പ്രവചിക്കാൻ സഹായിക്കും. റൈഡ്-ഹെയ്ലിംഗ് സേവനമായ ഹലയെയാണ്‌ ടാക്സികളുടെ എണ്ണം അറിയിക്കുക.അത് പിന്നീട് സൈറ്റിലേക്ക് ആവശ്യമായ എണ്ണം ക്യാബുകൾ അയക്കും.

Read Also : യു.എ.ഇ പൗരന്മാര്‍ക്ക്​ താമസ സ്ഥലം ഒരുക്കാന്‍ 520 കോടി ദിര്‍ഹം അനുവദിച്ചു 

ഈ സംവിധാനത്തിലൂടെ ദിവസേന ഓരോ മണിക്കൂറിലും ആവശ്യമായ ടാക്സികളുടെ എണ്ണം അടിസ്ഥാനമാക്കി വാഹനങ്ങൾക്ക് എക്സ്പോ സൈറ്റിലേക്ക് അയയ്ക്കാനുള്ള അഭ്യർത്ഥനകൾ സ്വയമേവ ലഭിക്കും.

സന്ദർശകർക്ക് ആപ്ലിക്കേഷനിലൂടെയോ കിയോസ്കുകളിലൂടെയോ അവരുടെ ഫോണുകളിലൂടെ ടാക്സികൾ ബുക്ക് ചെയ്യാം. ഉപഭോക്താക്കൾ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് മൊബൈൽ വഴി ടാക്സി ബുക്ക് ചെയ്യാനും ഡ്രൈവറുമായി ബന്ധിപ്പിക്കാനും കാത്തിരിപ്പ് സമയം വളരെ കുറച്ചു കൊണ്ട് യാത്ര തുടങ്ങാമെന്നും ആർടിഎ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button