Latest NewsNewsInternational

വൈദ്യശാസ്ത്രത്തിന് നോബേല്‍ പുരസ്‌കാരം ലഭിച്ചത് രണ്ടുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായി. വൈദ്യശാസ്ത്രത്തിന് ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്‌കാരം ലഭിച്ചത്. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്. ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ് ഇരുവരും ചെയ്തതെന്നാണ് പുരസ്‌കാര സമിതി അറിയിച്ചത്.

Read Also :ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി: സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരിച്ച് ഫേസ്ബുക്കും വാട്ട്‌സ് ആപ്പും

അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ജൂലിയസ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ലെബനനിലാണ് ജനിച്ചതെങ്കിലും ആദം പാറ്റ്പൂറ്റിയാനും വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം, കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button