Latest NewsNewsIndia

ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന: ആറുപേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറു ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.

Read Also : സംസ്ഥാനത്ത് ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. 10 ലഷ്‌കര്‍ ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പ്രത്യാക്രമണം നടത്തി. ആറ് ഭീകരരെ വധിച്ച സൈന്യം മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീരില്‍ ഭീകരരുമായുള്ള സംഘര്‍ഷം തുടരുകയാണ്. ഭീകരാക്രമണങ്ങളില്‍ മലയാളി സൈനികന്‍ അടക്കം ഒമ്പത് പേരാണ് വീരമൃത്യുവരിച്ചത്. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാര്‍-മീന ദമ്പതികളുടെ മകന്‍ വൈശാഖ് ആണ് മരിച്ച മലയാളി സൈനികന്‍. ഇതിന് പിന്നാലെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button