Latest NewsKeralaInternational

കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കാന്‍ യെമനില്‍ നിന്നെത്തിയ 52കാരന്‍ അറസ്റ്റിൽ

പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സാപ്പ് മെസഞ്ചര്‍ വഴി പ്രചരിപ്പിച്ചതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യെമന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈഞ്ചയ്‌ക്കലിലെ തഖ്വാ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന യെമന്‍ സ്വദേശിയായ പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സാപ്പ് മെസഞ്ചര്‍ വഴി പ്രചരിപ്പിച്ചതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന്‌ പോക്‌സോ, ഐ.ടി ആക്‌ടുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഈഞ്ചയ്‌ക്കല്‍ അനുരാഗില്‍ വാടകയ്‌ക്ക് താമസിക്കുന്ന അബ്‌ദുള്ള അലി അബ്ദോ അല്‍ ഹദയെയാണ് (52) വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വഞ്ചിയൂര്‍ എസ്.എച്ച്‌.ഒ ദിപിന്‍, എസ്.ഐമാരായ ഉമേഷ്, വിനീത, സി.പി.ഒമാരായ ജോസ്, ഗോകുല്‍, ബിന്ദു, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button