Latest NewsNewsIndiaInternationalTechnology

കരുതിയിരിക്കുക, സ്‌ക്വിഡ് ഗെയിം ആപ്പുകൾ നിങ്ങൾക്ക് പണി തരും!

നെറ്റ്ഫ്ലിക്സിലെ സ്‌ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്‌ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസര്‍മാര്‍ അന്വേഷിക്കുന്നതായി റിപ്പോർട്ട്. മാല്‍വെയറുകള്‍ അടങ്ങുന്ന ഇത്തരം ആപ്പുകള്‍ യൂസര്‍മാരെ വെട്ടിലാക്കുമെന്നാണ് ഗൂഗിൾ നൽകുന്ന മുന്നറിയിപ്പ്. സ്‌ക്വിഡ് ഗെയിം വാള്‍പേപ്പര്‍ എന്ന പേരിലുള്ള ആപ്പുകള്‍ ഇതിനോടകം മാല്‍വെയറുകള്‍ പരിശോധിക്കുന്ന ഒരു ഒരു കമ്പനി ഫ്ലാഗ് ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് നീക്കം ചെയ്യുന്നതിനും മുന്‍പ് കുറഞ്ഞത് 5,000 തവണയെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. സ്‌ക്വിഡ് ഗെയിം വാള്‍പേപ്പര്‍ 4 കെ എച്ച്ഡി എന്ന് പേരിട്ടിരിക്കുന്ന ആപ്പാണിത്. ഇതുവഴി കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആരും കെണിയില്‍ വീഴാം. നിങ്ങളുടെ വ്യക്തഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഇതുവഴി ചോര്‍ത്താന്‍ പറ്റും. ജോക്കര്‍ മാല്‍വെയര്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. ഈ ആപ്പിന് പുറമെ സ്‌ക്വിഡ് ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള 200-ലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ‘സ്‌ക്വിഡ് ഗെയിം-ദി ഗെയിം’ പ്രശസ്തമായ റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് ഗെയിമും നിരവധി പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button