Latest NewsKeralaNews

ചാര്‍ജ് വര്‍ദ്ധിപ്പിക്കണം,സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്‍പതു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കും. ഇക്കാര്യം അറിയിച്ചുകൊണ്ട് ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. ഇന്ധനവില വര്‍ദ്ധനയെ തുടര്‍ന്നാണ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

Read Also : ലൈഫ് മിഷന്‍: ഭവന നിര്‍മ്മാണ പദ്ധതികള്‍ നിലച്ചു, 5വര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് 2ലക്ഷത്തില്‍ താഴെ വീടുകളെന്ന് വിഡി സതീശന്‍

മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്രാനിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നവരെ വാഹന നികുതി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button