Latest NewsUAENewsInternationalGulf

വിരമിച്ച ശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് തുടരാം: വിസാ പദ്ധതിയ്ക്ക് അംഗീകാരം നൽകി യുഎഇ

ദുബായ്: വിരമിച്ച ശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്കു യുഎഇയിൽ തുടരാം. ഇതിന് അനുവാദം നൽകുന്ന വിസാ പദ്ധതിയ്ക്ക് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിരമിച്ച ശേഷവും പ്രവാസികൾക്ക് യുഎഇയിൽ തുടരുന്നതിനുള്ള വിസാ പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: മസ്ജിദുകളിലെ കോവിഡ് സുരക്ഷാ നിയമങ്ങൾ പുതുക്കി യുഎഇ: സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകൾ വീണ്ടും തുറക്കും

അതേസമയം യുഎഇ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ വികസന പരിപാടികൾക്കായി ധനസഹായം അനുവദിക്കാൻ കഴിയുന്ന ഒരു ഫെഡറൽ ഗവൺമെന്റ് ഫണ്ട് നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ ജോലിയുടെ ഉൽപ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുക, അതുവഴി മികച്ച ഫലങ്ങൾ കൈവരിക്കുക എന്നതാണ് നയത്തിന്റെ അന്തിമ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

Read Also: പാക് തലസ്ഥാനനഗരിയിൽ ശ്രീകൃഷ്ണ ക്ഷേത്രം, ശ്മശാനം, കമ്മ്യൂണിറ്റിസെന്റര്‍: ഭൂമിയുടെ അനുമതി പിന്‍വലിച്ച നടപടിയില്‍ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button