കേളകം: വയോധികയുടെ പെന്ഷന് തുക വായ്പയിൽ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു. ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖ മാനേജര്‍ക്കെതിരെയാണ് കോടതിയുടെ നിർദേശ പ്രകാരം കേസെടുത്തത്. വയോധികയുടെ അനുവാദമില്ലാതെ പെൻഷൻ കുടിശ്ശികയായ കാര്‍ഷിക ലോണില്‍ വകയിരുത്തുകയായിരുന്നു.
Read Also: പെട്രോൾ പമ്പിൽ ജീവനക്കാരന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മോഷണം
ആഗസ്റ്റ് 11-ന് ആണ് കേസിനാസ്പദമായ സംഭവം. കേളകം സ്വദേശിനി മുളക്കെക്കുടി രത്നമ്മയാണ് പരാതിക്കാരി. രത്നമ്മയ്ക്ക് വാർധക്യ പെന്‍ഷനായി ലഭിച്ച വകയില്‍ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുകയില്‍ നിന്ന് കാര്‍ഷിക ലോണിന്റെ കുടിശ്ശികയായി അടക്കാനുള്ള 17,000 രൂപ മാനേജര്‍ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ ബാങ്ക് ലോണില്‍ വരവു വെച്ചതാണ് കേസിനാസ്പദമായ സംഭവം.
ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖ മാനേജര്‍ സുധ ലതക്കെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ രത്നമ്മ കോടതിയിൽ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി കേളകം പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments