ThiruvananthapuramKeralaLatest NewsNews

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്ന് തുലാവര്‍ഷ മഴ

121 വര്‍ഷത്തെ കണക്ക് പ്രകാരം തുലാവര്‍ഷ മഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് 2010 ലും 1977 ലും മാത്രമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റെക്കോര്‍ഡും ഭേദിച്ച് തുലാവര്‍ഷ മഴ. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2021ന് മുമ്പ് 2010ല്‍ ആണ് സര്‍വകാല റെക്കോര്‍ഡ് മഴ ലഭിച്ചിട്ടുള്ളത്. അന്ന് 822.9 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

Read Also : മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്

ഡിസംബര്‍ 31ന് തുലാവര്‍ഷം അവസാനിക്കാനിരിക്കെ 45 ദിവസം കൊണ്ടാണ് സര്‍വകാല റെക്കോര്‍ഡും തുലാവര്‍ഷ മഴ മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്ക് പ്രകാരം തുലാവര്‍ഷ മഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് 2010 ലും 1977 ലും മാത്രമാണ്.

ഈ രണ്ട് റെക്കോര്‍ഡുകളുമാണ് 2021 ഭേദിച്ചിരിക്കുന്നത്. 2021 ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ മഴ സര്‍വകാല റെക്കോര്‍ഡ് മറികടന്നിരുന്നു. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വ്യാഴാഴ്ച തമിഴ്‌നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് ബുധനാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button