Latest NewsCricketNewsSports

ഗാംഗുലിയുടെ പ്രസിഡന്റ്സ് ഇലവനെ തകർത്ത് ജയ് ഷായുടെ സെക്രട്ടറി ഇലവൻ

മുംബൈ: ബിസിസിഐ പ്രസിഡന്റ്സ് ഇലവനെ തകർത്ത് ജയ് ഷായുടെ സെക്രട്ടറി ഇലവൻ. ഒരു റണ്‍സിനാണ് ജയ് ഷായുടെ ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ജയ് ഷായുടെ സെക്രട്ടറി ഇലവന്‍ 128 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗാംഗുലിയുടെ പ്രസിഡന്റ്സ് ഇലവന് 127 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞൊള്ളു.

ഈഡന്‍ ഗാര്‍ഡനില്‍ നടന്ന 15 ഓവര്‍ മത്സരത്തില്‍ ബാറ്റിംഗില്‍ ഗാംഗുലി തിളങ്ങിയപ്പോള്‍ ബോളിംഗിലായിരുന്നു ജയ് ഷായുടെ വാഴ്ച. ആറാം സ്ഥാനത്ത് ഫിനിഷറായി ഇറങ്ങിയ ഗാംഗുലി 20 പന്തില്‍ നിന്ന് ഗാംഗുലി 35 റണ്‍സ് നേടി. രണ്ട് സിക്സും നാല് ഫോറും അടുങ്ങുന്നതായിരുന്നു ഗാംഗുലിയുടെ പ്രകടനം.

Read Also:- പ്രമേഹം തടയാൻ മഞ്ഞള്‍പാല്‍..!

ഇടംകൈയന്‍ പേസ് ബോളറായി ഏഴ് ഓവര്‍ എറിഞ്ഞ ജയ് ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റും ജയ് ഷാ വീഴ്ത്തി. രണ്ട് റണ്‍സ് മാത്രമാണ് അസ്ഹറുദ്ദീന് നേടാനായത്. ഗാംഗുലിയും അസ്ഹറുദ്ദീനും അഞ്ച് ഓവര്‍ വീതം എറിഞ്ഞു. ഗാംഗുലി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അസ്ഹറുദ്ദീന് വിക്കറ്റ് നേടാനായില്ല.

shortlink

Post Your Comments


Back to top button