CricketLatest NewsNewsSports

അജാസ് പട്ടേലിന് ചരിത്ര നേട്ടം: ഇന്ത്യ ഓള്‍ഔട്ട്

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 325 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യന്‍ വംശജനായ അജാസ് പട്ടേലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയത്. 47.5 ഓവര്‍ എറിഞ്ഞ അജാസ് 119 റണ്‍സ് വിട്ടുകൊടുത്താണ് 10 വിക്കറ്റ് വീഴ്ത്തിയത്.

ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബോളറാണ് അജാസ്. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറും, ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ റോക്കോഡില്‍ എത്തിയവര്‍. മുംബൈയില്‍ ജനിച്ച് എട്ടാം വയസ്സില്‍ ന്യൂസീലന്‍ഡിലേക്കു കുടിയേറിയ താരമാണ് അജാസ് പട്ടേല്‍.

Read Also:- ഡ്യുക്കാറ്റി ഡെസേർട്ട്‌എക്‌സ് മോഡല്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

311 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 128 ബോള്‍ നേരിട്ട അക്ഷര്‍ അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും അകമ്പടിയില്‍ 52 റണ്‍സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button