ThiruvananthapuramLatest NewsKeralaNattuvarthaNews

റേഷന്‍കാര്‍ഡ് പുതുക്കാം, തെറ്റ് തിരുത്താം: ‘തെളിമ’ പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം: റേഷന്‍കാര്‍ഡിലെ തെറ്റ് തിരുത്തുന്നതിനും കാര്‍ഡ് പുതുക്കുന്നതിനും ‘തെളിമ’ പദ്ധതിയില്‍ ഈ മാസം 15വരെ അപേക്ഷ നല്‍കാം. ഇതിന് വേണ്ടി റേഷന്‍കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളില്‍ ഉപഭോക്താക്കള്‍ക്ക് അപേക്ഷ നിക്ഷേപിക്കാം.

Read Also : പി ജയരാജനെ കൊലയാളിയെന്ന് കെകെ രമ വിളിച്ച സംഭവം: കോടിയേരിയുടെ പരാതിയില്‍ എടുത്ത കേസ് തള്ളി

കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://ecitizen.civilsupplieskerala.gov.in വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍കാര്‍ഡിലെ അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, തൊഴില്‍, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍.പി.ജി വിവരങ്ങളിലെ തെറ്റുകളും തിരുത്താം.

അതേസമയം റേഷന്‍കാര്‍ഡ് തരംമാറ്റല്‍, കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ തെളിമ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും തെളിമയില്‍ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button