Latest NewsUAENewsInternationalGulf

സൗജന്യ ഡ്രൈവറില്ലാ ടാക്‌സികളുടെ സേവനം റോഡുകളിലേക്കും വ്യാപിപ്പിച്ച് അബുദാബി

അബുദാബി: സൗജന്യ ഡ്രൈവറില്ലാ ടാക്സികളുടെ സേവനം റോഡുകളിലേക്ക് കൂടി വ്യാപിപ്പിച്ച് അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താൻ അബുദാബി തീരുമാനിച്ചത്. ഇത്തരത്തിൽ പൊതുനിരത്തുകളിലൂടെ ഡ്രൈവറില്ലാ വാഹനങ്ങൾ സർവ്വീസ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

Read Also: കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം കുറയാത്തതില്‍ വിചിത്ര പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെയാണ് ഡ്രൈവറില്ലാ കാറുകൾ പ്രവർത്തിക്കുന്നത്. സെൻസറുടെ സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി കൂട്ടിയിടിക്കാതെയും വേഗം നിയന്ത്രിച്ചും സഞ്ചരിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ആദ്യഘട്ടത്തിന്റെ ഭാഗമായി മൂന്ന് വാഹനങ്ങളാണ് റോഡിലേക്ക് ഇറക്കിയിരിക്കുന്നത്. കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ റോഡിലേക്ക് ഇറക്കാനാണ് അധികൃതരുടെ തീരുമാനം.

Read Also: ‘ലാലേട്ടാ പ്രണവിനെ കെട്ടിച്ചു താ’ മോഹൻലാലിൻറെ ലൈവിൽ കല്യാണാലോചന, അമ്മായിഅപ്പനെ ഏട്ടാ എന്ന് വിളിക്കാമോ എന്ന് കമന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button