KeralaLatest NewsNews

റാലിയില്‍ പങ്കെടുത്ത പതിനായിരം പേരും ജയിലിൽ പോകാൻ തയ്യാർ: പ്രതിഷേധം ഇനിയും ഉണ്ടാകുമെന്ന് പിഎംഎ സലാം

മലപ്പുറം: മോദിയെക്കാള്‍ കൂടുതല്‍ സംഘപരിവാര്‍ പ്രീണനം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരം പേര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് കേസെടുത്ത നടപടിയിലാണ് വിമര്‍ശം. ലീഗിന്റെ ശക്തികണ്ട് വിറളിപിടിച്ചിട്ടും വെപ്രാളപ്പെട്ടിട്ടും കാര്യമില്ല. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാകും. തുടർ നടപടികൾ ഉടൻ തീരുമാനിക്കും. വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലിൽ പോകാൻ തയ്യാറാണെന്നും സലാം പറഞ്ഞു.

Read Also  :  ചൈന-പാക് ഭീഷണികള്‍ക്ക് ഇനി മറുപടി പറയുക പിനാക്ക റോക്കറ്റ്

‘ലീഗിനെ കേസ് കാണിച്ച് പേടിപ്പിക്കണ്ട. ഭിന്നിപ്പിച്ച് ഭരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. കേരളത്തിലെ മുസ്ലിങ്ങൾ അതിൽ കുടുങ്ങില്ല. വഖഫ് ജീവനക്കാരുടെ നിയമനം പിഎസ്‍സിക്ക് വിട്ടത് പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്താൽ മതി. ഒരാള്‍ മതവിശ്വാസി ആണെന്ന് പറഞ്ഞാല്‍ തീവ്രവാദി ആകുമോ? ഞങ്ങൾ മത വിശ്വാസികളാണ്. മതവിശ്വാസത്തിൽ ഉറച്ചുനിന്ന് തന്നെ പൊതു പ്രവർത്തനം നടത്തും’- പിഎംഎ സലാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button