കണ്ണൂർ: കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗും ബിജെപി യും തമ്മിൽ ധാരണയിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കുമ്മനം പ്രതികരിച്ചത് ഇതുകൊണ്ടാണെന്നും സിപിഐഎം കണ്ണൂർ ജില്ല സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
വഖഫിന്റെ പേര് പറഞ്ഞു മതം അപകടത്തിൽ എന്ന് ലീഗ് പ്രചരണം നടത്തുകയാണെന്നും കേരളത്തിലെ കോൺഗ്രസിന്റെ ഹൈക്കമാൻഡ് ലീഗ് ആണെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ് ആണെന്നും കേരളത്തിൽ ഇടതു വിരുദ്ധ സഖ്യം രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
Post Your Comments