KeralaLatest NewsNewsIndia

കേരളം അന്യസംസ്ഥാന തൊഴിലാളികൾക്ക് നല്ല മണ്ണ്, ഇടതു സർക്കാരിന്റെ കാലത്ത് ഗണ്യമായ വർധനവ്: ബംഗാളികളുടെ ‘ഗള്‍ഫ്’?

സ്വന്തം നാട്ടിൽ കിട്ടുന്നത് വെറും 300 രൂപ, ഇവിടെ ആണേൽ ആയിരം വരെ: കേരളം അന്യസംസ്ഥാന തൊഴിലാളികൾക്ക് വളക്കൂറുള്ള മണ്ണ് തന്നെ

തിരുവനനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾ അഥവാ ഇടതുസർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ‘അതിഥി തൊഴിലാളികളെ’ സംബന്ധിച്ച് കേരളം വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞു. കൃത്യമായ ഊരും പേരും ജീവിതപശ്ചാത്തലവും നോക്കാതെ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ബംഗാളികളുടെ മിനി ഗള്ഫായി കേരളം മാറിയിരിക്കുന്നുവോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് കൃത്യമായി മറുപടി നൽകാനാകില്ല. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്‍റെ പുറത്തുവന്നിട്ടുള്ള പുതിയ പഠനം സൂചിപ്പിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണ് കേരളത്തിലെന്നാണ്.

കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്നാണ് ഈ പഠനം പറയുന്നത്. അധികം കാലമൊന്നും വേണ്ട, വെറും എട്ടു വര്ഷം മതി. 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും. ആ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും എന്നാണ് കണകാക്കപ്പെടുന്നത്. 2017-18ല്‍ കേരളത്തില്‍ 31.4 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇടതു സർക്കാരിന്റെ ‘അതിഥി’ മര്യാദയിൽ പുളകം കൊണ്ടും, അവരുടെ ജീവിതസാഹചര്യങ്ങളെ മികച്ചതാക്കാൻ പറ്റിയ ഇടം എന്ന തിരിച്ചറിവ് കൊണ്ടും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ആണ് ദിവസവും തൊഴിൽ തേടി കേരളത്തിലെത്തുന്നത്.

Also Read:പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത്​ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് : പ്രതികൾ പിടിയിൽ

‘അതിഥി തൊഴിലാളികളും അസംഘടിത തൊഴില്‍ മേഖലയും നഗരവത്കരണവും’ എന്ന പഠനറിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. മികച്ച ശമ്പളവും സാമൂഹിക അന്തരീക്ഷവുമാണ് കേരളം മികച്ച തൊഴിലിടമായി അതിഥി തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്നത്. 2017-18 കാലത്തെ കണക്കുകള്‍ പ്രകാരം, കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ല്‍ 45.5 ലക്ഷം മുതല്‍ 47.9 ലക്ഷം വരെ ഇയരാം. ഇത് 2030 ആകുമ്പോള്‍ 55.9 ലക്ഷം മുതല്‍ 59.7 ലക്ഷം വരെയാകും, പഠനം പറയുന്നു. തൊഴിലവസരങ്ങള്‍ ഗണ്യമായി കൂടിയാല്‍ അതിന് അനുസരിച്ച് ഈ സംഖ്യയും വര്‍ദ്ധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ചെറുപ്പക്കാർ മാത്രമല്ല കേരളത്തിൽ എത്തുന്നത്. സ്വന്തം നാടുപേക്ഷിച്ച് മികച്ച ഒരിടം തേടി അലയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം മികച്ച മണ്ണാണ്. കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ഇപ്പോള്‍ 10.3 ലക്ഷത്തോളം വരും. ഇത് 2025ല്‍ 13.2 ലക്ഷമായും, 2030ല്‍ 15.2 ലക്ഷമായും വര്‍ദ്ധിക്കും. കുറഞ്ഞകാലത്തേക്ക് ഇവിടെ കുടിയേറി ജോലി ചെയ്യുന്നവരുടെ എണ്ണം 2025ല്‍ 34.4 ലക്ഷമായും, 2030ല്‍ 44 ലക്ഷമായും വര്‍ദ്ധിക്കും.

Also Read:സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം: ശബരിമല, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ബാധകമല്ല

അതേസമയം, തൊഴിലിനായി കുടിയേറിയെത്തുന്നവര്‍ക്കിടയില്‍ ബോധവത്കരണപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തണമെന്ന അഭിപ്രായവും ശക്തമാണ്. ഇവര്‍ക്കിടിയില്‍ ക്രിമിനലുകള്‍ എത്താനും സാധ്യതയുണ്ട്. അതുകൊണ്ട് അവര്‍ക്കിടയില്‍ ഇവിടത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ ബോധവത്കരിക്കണം അനിവാര്യമാണ്. മുൻപ് ആലുവയിലും പെരുമ്ബാവൂരുമായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദങ്ങളെങ്കിൽ ഇപ്പോൾ കേരളത്തിലെങ്ങും അവരെ കാണാനാകും. കേരളത്തില്‍ പ്രതിദിനം തൊഴിലാളിക്ക് 500 മുതൽ 1000 രൂപ വരെ കൂലി കിട്ടും. അവരുടെ സംസ്ഥാനങ്ങളില്‍ അത് 300ല്‍ താഴെയാണ്. അങ്ങനെയുള്ളപ്പോൾ കേരളം അവർക്ക് സ്വർഗമാണ്.

ബംഗാളിലും ബീഹാറിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജോലിക്ക് കൂലി കുറവാണ്. കേരളത്തിലുള്ളർ തൊഴിൽ തേടി ഗൾഫിലേക്ക് പോകുന്നത് പോലെ, അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് തൊഴിൽ തേടി എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ബംഗളികളുടേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേയും ‘ഗള്‍ഫ്’ ആയി മാറുകയാണ് കേരളം. ഇതിൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെ നുഴഞ്ഞുകയറുന്നവരുമുണ്ട്. അന്യസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ഡെക്കറേഷൻ നൽകി ഏവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ കിഴക്കമ്പലം പോലെയുള്ള സംഭവങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button