Latest NewsIndia

‘നടന്നത് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം’ : കോൺഗ്രസിന്റെ മോദി വിരോധം ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസുകാർക്ക് മോദിയെ ഇഷ്ടമല്ലെന്ന് തങ്ങൾക്ക് അറിയാമെന്നും, പ്രധാനമന്ത്രിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് പഞ്ചാബിൽ നടന്നതെന്നും അവർ ആരോപിച്ചു. സംസ്ഥാന സർക്കാറിന്റെ അറിവോടെയാണ് ഈ അപകടങ്ങൾ സംഭവിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി യാത്ര ചെയ്യുന്ന റൂട്ടിലെത്താൻ സമരക്കാർക്ക് എങ്ങനെയാണ് അനുവാദം ലഭിച്ചതെന്നും ഇതിന് പിന്നിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. ഈ കാര്യങ്ങൾ യാദൃശ്ചികമാണെന്ന് കരുതാൻ കഴിയില്ലെന്നും അവർ അറിയിച്ചു. ഈ സാഹചര്യത്തിൽ, പഞ്ചാബ് പോലീസ് വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്നും ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ഹുസൈനിവാലെയിലേക്കുള്ള യാത്രയിൽ ഫ്ളൈ ഓവറിൽ 20 മിനിറ്റോളമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വാഹനവ്യൂഹവും കുടുങ്ങിയത്. ഇതിനെ തുടർന്ന്, അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്യുകയും യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button