NattuvarthaLatest NewsKeralaNewsInternational

കോടികൾ കടമുള്ള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നത്: പ്ര​വാ​സി ഖോ​ബാ​ര്‍

അ​ല്‍​ഖോ​ബാ​ര്‍: മൂന്ന് ലക്ഷം കോടി കടമുള്ള കേരള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നതെന്ന ചോദ്യവുമായി പ്ര​വാ​സി സാംസ്കാരിക വേദിയായ ഖോ​ബാ​ര്‍ ചോദ്യം ചെയ്തു. അ​ശാ​സ്ത്രീ​യ​വും അ​നാ​വ​ശ്യ​വു​മാ​യ കോ​ര്‍​പ​റേ​റ്റ് പ​ദ്ധ​തി​യാ​ണ് കെ-​റെ​യി​ല്‍ പ​ദ്ധ​തി എ​ന്നും പാ​രി​സ്ഥി​ത​ക​മാ​യും സാമ്പത്തി​ക​മാ​യും ന്യാ​യീ​ക​രി​ക്കാ​ന്‍ സാ​ധ്യ​മാ​വാ​ത്ത ഈ ​പ്രോ​ജ​ക്ടി​ല്‍ നി​ന്ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി അ​ല്‍​ഖോ​ബാ​ര്‍ ഘ​ട​കം സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ശ്യ​പ്പെ​ട്ടു.

Also Read:സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഇനി റേഷൻ വാങ്ങൽ തുടങ്ങാം: മന്ത്രി ജി ആർ അനിൽ

‘ഇ​പ്പോ​ള്‍​ത​ന്നെ മൂ​ന്നു​ല​ക്ഷം കോ​ടി​യി​ല​ധി​കം ക​ട​ബാ​ധ്യ​ത​യു​ള്ള സം​സ്ഥാ​നം ഒ​രു ല​ക്ഷം കോ​ടി​യി​ല​ധി​കം ചെ​ല​വു​വ​രു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ വ​ന്‍ ക​ട​ബാ​ധ്യ​ത​യി​ലേ​ക്ക് എ​ടു​ത്തെ​റി​യും. വ​ല്ലാ​ര്‍​പാ​ടം പ​ദ്ധ​തി​യി​ല്‍ വാ​ഗ്ദാ​നം ന​ല്‍​ക​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ഇ​പ്പോ​ഴും കൊ​ടു​ത്തു​വീ​ട്ടാ​ന്‍ ക​ഴി​യാ​ത്ത സ​ര്‍​ക്കാ​ര്‍ ഈ ​പ​ദ്ധ​തി​യി​ല്‍ വെ​ച്ചു​നീ​ട്ടു​ന്ന ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് ജ​നം എ​ങ്ങ​നെ വി​ശ്വ​സി​ക്കും’, അ​ല്‍​ഖോ​ബാ​ര്‍ ചോദിച്ചു.

‘ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​ത്തെ അ​ടി​ച്ച​മ​ര്‍​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്ന​ത് സ​ര്‍​ക്കാ​റി​ന്‍റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വി​വി​ധ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ബൂ​സ്റ്റ​ര്‍ ഡോ​സു​മ​ട​ക്കം വാ​ക്‌​സി​നു​ക​ളും എ​ടു​ത്ത് എ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് മാ​ത്ര​മാ​യ ഏ​ഴു ദി​വ​സ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന്‍ എ​ന്ന​ത് ബു​ദ്ധി​ശൂ​ന്യ ന​ട​പ​ടി​യാ​ണെ​ന്നും പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ഇ​ത്ത​രം നി​ല​പാ​ടി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണം’, സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button