AlappuzhaKeralaNattuvarthaLatest NewsNews

ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറി: കെ സുരേന്ദ്രന്‍

ആലപ്പുഴ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് ഈ നേട്ടം പാര്‍ട്ടി കൈവരിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാർട്ടിയുടെ അടൂര്‍ മണ്ഡലം ഏഴംകുളം ഏരിയ ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘രാജ്യത്തെ നയിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ്- സോഷ്യലിറ്റ് ആശയങ്ങളായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള പഞ്ചവത്സര പദ്ധതികളില്‍ റഷ്യയുടെ ആശയങ്ങള്‍ കടമെടുത്തത്. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ നാടിനെ നയിക്കാന്‍ കഴിയില്ല എന്നത് അന്ന് ദീനദയാല്‍ ഉപാദ്ധ്യായ പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിയായതുകൊണ്ടാണ് രാജ്യം കടക്കെണിയിലായത്.’ സുരേന്ദ്രൻ വ്യക്തമാക്കി.

കേരളത്തിന്റേത് മികച്ച ആരോഗ്യരംഗം, മകളുടെ കാഴ്ച തിരിച്ചു തന്നതിന് നന്ദി, ആയുർവേദം കെനിയയിലും വേണം: മുന്‍ പ്രധാനമന്ത്രി

രാജ്യത്തെ 100 കോടിജനങ്ങള്‍ക്കും വാക്സിന്‍ കൊടുക്കുന്നതോടൊപ്പം വാക്സിൻ കയറ്റുമതി ചെയ്ത ഭരണാധികാരി നരന്ദ്രമോദി മാത്രമാണ്. 500 കൊല്ലം കഴിഞ്ഞാലും രാജ്യം ഭരിക്കുന്നത് ബിജെപിയായിരിക്കും എന്നതില്‍ സംശയമുണ്ടാകില്ല. യുപിയില്‍ ബിജെപി തോറ്റാല്‍ കേരളമാകുമെന്ന് യോഗി പറഞ്ഞത് കേരളത്തിലെ മതഭീകരവാദികളെ ചൂണ്ടിക്കാണിച്ചാണ്.’ സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button