Latest NewsKeralaNews

കേരളത്തിലെ കോൺഗ്രസിൽ ഇനി ഗ്രൂപ്പ് വേണ്ട, സുധാകരനുമായി ചർച്ച നടത്തി പുനഃസംഘടന പട്ടിക പുറത്തുവിടും: വി.ഡി സതീശൻ

ചെറിയ ചില മാറ്റങ്ങൾക്ക് തയ്യാറാണെങ്കിലും, കെ.സി - വി.ഡി അപ്രമാദിത്വം അംഗീകരിക്കാൻ തനിക്ക് കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം: തന്‍റെ പേരില്‍ ഗ്രൂപ്പ് തുടങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. തന്‍റെ പേരില്‍ ഗ്രൂപ്പ് ഉണ്ടായാൽ താൻ പിന്നെ പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഗ്രൂപ്പ് വരികയാണെന്ന് ചിലർ അധിക്ഷേപ പ്രചാരണം നടത്തുന്നുണ്ട്. ഇതിന് പിന്നിലുള്ള പ്രേരകശക്തി ആരാണെന്ന് അറിയാം. അതിനെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് വേണ്ട. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനഃസംഘടന പട്ടിക പുറത്തുവിടുമെന്ന് സതീശന്‍ പറഞ്ഞു.

Also read: ‘ഇത് സർക്കാരിന്റെ പണമാണ്, അത് ഇങ്ങനെ നശിപ്പിക്കാൻ പറ്റില്ല’: ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ഗണേഷ് കുമാർ എം.എൽ.എ

ഡി.സി.സി പുനഃസംഘടന നി‍ർത്തിവെച്ചതിൽ ക്ഷുഭിതനായി സ്ഥാനമൊഴിയാൻ വരെ തയ്യാറാണെന്ന് അറിയിച്ച കെപിസിസി പ്രസിഡന്‍റുമായി സതീശൻ അനുകൂലികൾ ഇന്നലെ മുതൽ ചർച്ചയിൽ ഏർപ്പെടുകയാണ്. എ.പി അനിൽകുമാർ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടിക സംബന്ധിച്ച് കൂടിയാലോചന തുടരുകയാണ്.

ചെറിയ ചില മാറ്റങ്ങൾക്ക് തയ്യാറാണെങ്കിലും, കെ.സി – വി.ഡി അപ്രമാദിത്വം അംഗീകരിക്കാൻ തനിക്ക് കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെയാണ് ഈ ചേരിക്കെതിരെ ചെന്നിത്തലയും മുരളീധരനും സുധാകരനൊപ്പം കൈകോർക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button