Latest NewsIndiaNews

യുപിയിൽ ബിജെപി വിജയിച്ചത് ഇവിഎം ക്രമക്കേട് നടത്തി: മെഷീനുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മമത

കൊൽക്കത്ത: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് ഇവിഎം കൊള്ളയും ക്രമക്കേടും മൂലമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോട് നിരാശപ്പെടരുതെന്ന് മമത പറഞ്ഞു.

ഇവിഎം മെഷീനുകളുടെ ഫോറൻസിക് പരിശോധനകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌പിയുടെ വോട്ട് ശതമാനം 20 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നതായും അഖിലേഷിനെ അഭിനന്ദിച്ചുകൊണ്ട് മമത ബാനർജി വ്യക്തമാക്കി.

‘സിറിയക്കാരെ ഉക്രൈനിലേക്ക് കൊണ്ടുവരുന്നത് ചന്ദ്രനിൽ യുദ്ധം ചെയ്യാൻ ചൊവ്വയെ കൊണ്ടുവരുന്നതിന് തുല്യം’

‘ഇവിഎമ്മിന്റെ കൊള്ളയും ക്രമക്കേടും ഉണ്ടായി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നിരാശനാകേണ്ടതില്ല. ഇവിഎം മെഷീനുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം. പാർട്ടിയുടെ വോട്ട് ശതമാനം 20 ശതമാനത്തിൽ നിന്ന് 37 ശതമാനമായി വർദ്ധിച്ചതിൽ അഭിനന്ദനങ്ങൾ,’ മമത ബാനർജി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button