KeralaLatest NewsNews

പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി. ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവാണ് പൊതുഭരണ വകുപ്പ് റദ്ദാക്കിയത്. തുക അനുവദിച്ചു കൊണ്ട് ഈ മാസം 12ന് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് റദ്ദാക്കിയതെന്ന് പറയുന്നു. തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കി പുതുക്കിയ ഉത്തരവ് ഇറക്കുന്നത് വരെ കാത്തിരിക്കണം.

Read Also : പി വി അൻവറിനെ പിൻതാങ്ങി പോലീസ്, ക്രഷര്‍ തട്ടിപ്പ് കേസിൽ അനുകൂല റിപ്പോർട്ട്‌

ചികിത്സയ്ക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയത് അനുസരിച്ചാണ് തുക അനുവദിച്ചത്. എന്നാല്‍, തുടര്‍ പരിശോധനയില്‍, ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടെത്തിയാല്‍, മുഖ്യമന്ത്രി പണം തിരിച്ചടയ്ക്കേണ്ടി വരുമെന്ന് പണം അനുവദിച്ച ഉത്തരവില്‍ പറയുന്നു.

സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമര്‍പ്പിച്ചതായാണ് ഉത്തരവില്‍ പറയുന്നത്. അതിനാലാണ് ക്രമപ്രകാരമല്ലാത്ത തുക കണ്ടെത്തിയാല്‍ മുഖ്യമന്ത്രിയോട് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവില്‍, മുഖ്യമന്ത്രിയോട് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയോട് ഇത്തരത്തില്‍ പറയുന്നത് ഉചിതമല്ലെന്നും, വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉള്ളതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button