Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്ന ശരീരം കണ്ടെത്തി : മുഖം പകുതി വെന്തനിലയില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര ഗോണ്ടിയ ജില്ലയിലെ കുംഭാര്‍തോല വനമേഖലയിലാണ് അര്‍ദ്ധനഗ്‌നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Read Also :എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു എന്നൊക്കെ ചര്‍ച്ചചെയ്യുന്നവരോടു രഞ്ജു രഞ്ജിമാര്‍ക്ക് പറയാനുള്ളത്

വെള്ളിയാഴ്ച പുലര്‍ച്ചെ കുംഭാര്‍തോലയില്‍ നിന്നുള്ള ചിലര്‍ കൃഷിപ്പണിക്ക് പോകുന്നതിനിടയിലാണ് വനമേഖലയിലെ റോഡരികിലായി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരമറിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആംഗാവിലെ ഗ്രാമീണ ആശുപത്രിയിലേക്ക് അയച്ചു. പെണ്‍കുട്ടി ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വിടാനാകൂ എന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button