CricketLatest NewsNewsSports

പുതുക്കിയ ഐസിസി ടി20 റാങ്കിംഗ് പുറത്ത്: ഇന്ത്യ തലപ്പത്ത്

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 270 റേറ്റിംഗാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടുമായി അഞ്ച് പോയിന്റ് വ്യത്യാസമുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത്തിന് കീഴിലിറങ്ങിയ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ഇന്ത്യ തൂത്തുവാരുകയായിരുന്നു.

പരാജയമറിയാതെ 12 ടി20 മത്സരങ്ങളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം തുടര്‍ ജയങ്ങളെന്ന ലോക റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടി20 റാങ്കിംഗില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ

ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്. ഇതോടെയാണ് ഓസീസ് അഞ്ചാം സ്ഥാനത്തേക്കിറങ്ങിയത്. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. അതേസമയം, ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏകദിനത്തില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button