Latest NewsNewsIndiaBusinessTechnology

ഇനി അഡ്മിൻമാർക്കും ഗ്രൂപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാം: വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും

വാട്സ്ആപ്പിൽ ലഭ്യമായ 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷന് സമാനമായാണ് പുതിയ ഫീച്ചർ എത്തുക

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുംതോറും വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ തരത്തിലുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. അത്തരത്തിൽ, വ്യാജ വാർത്തകൾ തടയുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടി നൽകുന്ന പുതിയ ഫീച്ചറാണ് ഇനി നിലവിൽ വരാൻ പോകുന്നത്.

ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക് മായ്ച്ചു കളയാൻ സാധിക്കുന്ന ബീറ്റാ ഫീച്ചർ കഴിഞ്ഞ ഡിസംബറിൽ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ബീറ്റാ പതിപ്പിൽ മാത്രം പുറത്തിറക്കിയതിനാൽ നിലവിൽ ഈ ഫീച്ചറുകൾ സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമല്ല. ഇപ്പോൾ വാട്സ്ആപ്പിൽ ലഭ്യമായ ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷന് സമാനമായാണ് പുതിയ ഫീച്ചർ എത്തുക.

Also read: പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്‌തു: 3 ദിവസത്തിനകം കൊല്ലുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി

വാട്സ്ആപ്പ് വഴി ഇന്ന് ഒട്ടനവധി വ്യാജവാർത്തകൾ ഗ്രൂപ്പ് മുഖാന്തരം പ്രചരിക്കുന്നുണ്ട്. പുതിയ ഫീച്ചർ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തി കഴിഞ്ഞാൽ വ്യാജവാർത്തകളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button