KeralaLatest NewsNews

‘എന്നെ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം, അങ്ങനെ തകരാൻ എനിക്ക് മനസ്സില്ല’: അനുപമ അജിത്ത്

ആ അമ്മയെ ഓർക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ട്, അവരുടെ രണ്ട് മക്കള്‍ മരിച്ചതാണ്: തന്റെ മകനെ ദത്തെടുത്ത ദമ്പതികളെ കുറിച്ച് അനുപമ

തിരുവനന്തപുരം: താനൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളെ ഓർത്ത് വിഷമിക്കാറുണ്ടെന്ന് അനുപമ അജിത്ത്. അവരെക്കുറിച്ച് ഓര്‍ക്കാത്ത ഒരുദിവസം പോലുമില്ലെന്നും, തന്നോട് കാണിച്ചതിനേക്കാള്‍ നീതികേടാണ് അവരോട് തന്നെ വേദനിപ്പിച്ചവർ ചെയ്തതെന്നും അനുപമ പറയുന്നു. മാതൃദിനത്തോടനുബന്ധിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ.

‘നാലുവര്‍ഷം കാത്തിരുന്നിട്ടാണ് ഫോസ്റ്റര്‍കെയറിന് വേണ്ടിയാണെങ്കിലും അവര്‍ക്ക് ഏബുവിനെ കിട്ടിയത്. അവരുടെ രണ്ട് മക്കള്‍ മരിച്ചശേഷം ജീവിതത്തിലേക്ക് കടന്നുവന്ന പ്രതീക്ഷയായിരുന്നു ഏബു. അതാണ് ഇല്ലാതെയായത്. എനിക്കവരെ മാനസികമായി പിന്തുണയ്ക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്’, അനുപമ പറയുന്നു.

Also Read:കോൺഗ്രസ് ദരിദ്രർക്കും മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾക്കും വേണ്ടി മാത്രമാണ് ഭരിച്ചത്: രാഹുൽ ഗാന്ധി

കേസും മറ്റ് കാര്യങ്ങളുമൊക്കെയായി തന്റെ മാതാപിതാക്കളെ വേദനപ്പിച്ചതില്‍ വിഷമമുണ്ടെന്ന് അനുപമ പറയുന്നു. വിവാഹിതനായ ഒരാളില്‍ നിന്നും അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിക്കുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത കാര്യമാണ്, ആ വിഷമം തനിക്ക് മനസ്സിലാകുമെന്നും അനുപമ പറയുന്നു. എന്നാൽ, അതിന്റെ പേരില്‍ തന്റെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ നോക്കിയത് സഹിക്കാൻ കഴിയുന്നതല്ല എന്നാണ് അനുപമയുടെ മറുപടി.

‘അവര്‍ക്ക് അവരുടെ മകള്‍ എത്രമാത്രം പ്രധാന്യമുണ്ടോ അതുപോലെ തന്നെയാണ് എനിക്ക് എന്റെ മകനും. ഇല്ലാതെയാക്കാനായിരുന്നെങ്കില്‍ എനിക്ക് ആദ്യം തന്നെ അത് ചെയ്യാമായിരുന്നു. എന്നാല്‍, എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു. ഞാന്‍ എന്ന അമ്മയുടെ അവകാശത്തെ അവര്‍ മാനിച്ചില്ല. എനിക്ക് സിസേറിയനായിരുന്നു. അതിനുശേഷം പ്രസവശുശ്രൂഷകളൊന്നും കിട്ടിയിട്ടില്ല. അതിന്റേതായ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ എനിക്കിപ്പോഴും ഉണ്ട്. എന്റെ കുഞ്ഞിന് മുലപ്പാല്‍ കുടിച്ച് വളരാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടത്. പാല്‍ കെട്ടികിടന്നിട്ടുള്ള അസ്വസ്ഥതകള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് എന്റെ മാതാപിതാക്കളോട് ദേഷ്യം വരും’, അനുപമ പറയുന്നു.

Also Read:കുത്തനെ ഉയർന്ന് സിഎൻജി വില

തനിക്ക് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങളെ ഒന്നും വക വെയ്ക്കാറില്ലെന്നും, അതിനെയൊന്നും ഓർത്ത് വിഷമിച്ചിട്ടില്ലെന്നും അനുപമ പറയുന്നു. ‘ആ കമന്റുകളൊന്നും തന്നെ ഞാന്‍ നോക്കിയിട്ടില്ല. നോക്കാന്‍ പോകുമ്പോഴല്ലേ പ്രശ്‌നമുള്ളൂ. എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു. അതിനപ്പുറം മറ്റൊന്നും എന്റെ വിഷയമായിരുന്നില്ല. ആക്രമിക്കുന്നവരുടെ ലക്ഷ്യം നമ്മളെ കൊണ്ട് പ്രതികരിപ്പിച്ച് വിവാദം ഉണ്ടാക്കുന്നതായിരുന്നു. എങ്ങനെയെങ്കിലും മാനസികമായി തകര്‍ക്കുക. അങ്ങനെ തകരാന്‍ എനിക്ക് മനസ്സില്ലായിരുന്നു’, അനുപമ പറയുന്നു.

അതേസമയം, അനുപമ വിഷയത്തിൽ കേരളീയർ രണ്ട് തട്ടിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. കുഞ്ഞിനെ ദത്തെടുത്തവർക്ക് തന്നെ കൊടുക്കണമെന്നും, അനുപമ ആ കുഞ്ഞിനെ അർഹിക്കുന്നില്ലെന്നുമായിരുന്നു ഒരുകൂട്ടർ പറഞ്ഞത്. എന്നാൽ, എന്ത് തന്നെയായാലും കുഞ്ഞിനെ അനുപമയുടെ സമ്മതമില്ലാതെ ദത്ത് നൽകിയതിനാൽ പെറ്റമ്മയോളം അർഹയായി മറ്റൊരാൾ ഇല്ലെന്നായിരുന്നു മറ്റൊരു കൂട്ടർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button