KeralaLatest NewsNews

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ

തിരുവനന്തപുരം: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് അദ്ദേഹം പറഞ്ഞു.

Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് രേഖപ്പെടുത്തുന്നതിന് പരിശീലനം

ഭരണത്തിൽ വനിതകൾക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സർക്കാരിലെ ഉന്നത പദവികളിൽ സ്ത്രീകൾക്കു 30% പ്രതിനിധ്യം നൽകിയതും ഖലീഫ പുലർത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫയ്‌ക്കെന്നും യുഎഇ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മോദി 3.0: സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി, മൂന്നാമങ്കത്തിന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button