Latest NewsKeralaNews

പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു: 19 കാരന്‍ അറസ്റ്റില്‍

 

 

കൊല്ലം: പീഡന കേസില്‍ യുവാവ് അറസ്റ്റിൽ. തങ്കശ്ശേരി ബിഷപ്സ് ഹൗസിനു സമീപം ആൽവിൻ (19) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, അറസ്റ്റിലായത്. പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി, രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്.

വയറുവേദനയെത്തുടർന്ന്, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, പെൺകുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button