News

‘തോൽവിയിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിയ്ക്കുന്നവരാണ് എൽ.ഡി.എഫ്’: മുഹമ്മദ് റിയാസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനവിധി അംഗീകരിക്കുന്നതായി റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിയ്ക്കുന്നവരാണ് എൽ.ഡി.എഫ് എന്നും 2021ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നു.
2021 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ മറ്റു കാര്യങ്ങള്‍ എല്ലാം വിശദമായി തന്നെ LDFനേതൃത്വം പരിശോധിക്കും. തിരഞ്ഞെടുപ്പ് തോല്‍വികളില്‍ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എല്‍ഡിഎഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button