Latest NewsNewsInternationalGulfQatar

900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിക്കും: ഖത്തർ എയർവേയ്‌സ്

ദോഹ: 900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിക്കാൻ ഖത്തർ എയർവേയ്‌സ്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ അറിയിച്ചു. ദോഹയിൽ നടന്ന അയാട്ടയുടെ 78-ാമത് വാർഷിക ജനറൽ യോഗവും ലോക വ്യോമ ഗതാഗത ഉച്ചകോടിയോടും അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ: നാല് കോടി രൂപ തട്ടിയെടുത്തതായി പരാതി

കമ്പനിയിൽ ഇതുവരെ തൊഴിലാളികളുടെ കാര്യത്തിൽ ക്ഷാമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാബിൻ ക്രൂ റിക്രൂട്ട്മെന്റിനായി നടത്തിയ ഓപ്പൺ ഡേയിൽ 25,000 പേരാണ് അപേക്ഷ നൽകിയത്. 2050നകം സീറോ കാർബൺ എമിഷൻ എന്ന അയാട്ടയുടെ ലക്ഷ്യം വെല്ലുവിളിയാണെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിയും. വിമാന കമ്പനികളുമായി മാത്രമല്ല വിതരണക്കാരുമായും ബന്ധപ്പെട്ടതാണ് ഇതു സംബന്ധിച്ച പ്രശ്നങ്ങൾ. ഇവ പരിഹരിക്കാൻ വ്യോമ മേഖലയുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജോ ബൈഡന്‍ അധികാരമേറ്റ ശേഷം യുഎസിന്റെ സുപ്രധാന ചുമതലകളില്‍ നിയമിക്കപ്പെട്ടവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യന്‍ വംശജര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button