Latest NewsNewsIndiaBusiness

എയർ ഇന്ത്യ: വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങുന്നു

നിലവിൽ എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58 വയസാണ്

വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങി എയർ ഇന്ത്യ. വിരമിച്ച പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാനാണ് കമ്പനി ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കമാൻഡർ പദവിയിൽ നിന്ന് വിരമിച്ച പൈലറ്റുമാരെ ആയിരിക്കും തിരികെ വിളിക്കുന്നത്.

നിലവിൽ എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58 വയസാണ്. വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കുന്നതോടെ, 65 വയസുവരെ പൈലറ്റായി ജോലി ചെയ്യാമെന്ന വാഗ്ദാനമാണ് എയർ ഇന്ത്യ നൽകുന്നത്. അടുത്തിടെയാണ് എയർ ഇന്ത്യ 300 ഓളം പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

Also Read: മേ​പ്പാ​ടിയിൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ദമ്പ​തി​കളിൽ യുവതിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button