Latest NewsNewsIndiaBusiness

ജിഎസ്ടി കൗൺസിൽ: സ്വർണത്തിന്റെ ഇ-വേ ബിൽ പരിഗണിക്കാൻ സാധ്യത

സംസ്ഥാനങ്ങൾക്കുള്ളിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണമോ മൂല്യമേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ ഏർപ്പെടുത്തുക

സ്വർണത്തിന് ഇ-വേ ബിൽ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിഎസ്ടി കൗൺസിൽ പരിഗണിക്കാൻ സാധ്യത. അടുത്തയാഴ്ച സംഘടിപ്പിക്കുന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുമ്പോൾ നികുതി വെട്ടിപ്പും കള്ളക്കടത്തും ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനങ്ങൾക്കുള്ളിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണമോ മൂല്യമേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ ഏർപ്പെടുത്തുക. കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇ-വേ ബിൽ സംബന്ധിച്ച് ശുപാർശ മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ, മറ്റ് പല സംസ്ഥാനങ്ങളും സുരക്ഷ മാനദണ്ഡങ്ങൾ മുൻനിർത്തി ഇ-വേ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

Also Read: നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി പോലീസ്

ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും സ്വർണത്തെ ഒഴിവാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ചരക്ക് നീക്കങ്ങൾക്കാണ് ഇ-വേ ബിൽ ബാധകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button