ThiruvananthapuramKeralaNattuvarthaLatest NewsNews

അൽ സലം തീവ്രവാദികൾ കേരളത്തിലെത്തി? കഴക്കൂട്ടത്ത് സാറ്റലൈറ്റ്‌ ഫോണിന്റെ സിഗ്നല്‍, കൈമാറിയ സന്ദേശമെന്ത്?

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ.എസ് ഭീകരർ ഉപയോഗിക്കുന്ന സാറ്റലൈറ്റ്‌ ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അൽ സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരായ ആറ് പേർ കേരളത്തിലെത്തിയതായി സൂചന. കഴക്കൂട്ടം ആണ്ടൂർക്കോണത്താണ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നൽ കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് സിഗ്നൽ കണ്ടെത്തിയത്. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞ് സിഗ്നൽ നിലച്ചു. ഇതുവഴി കൈമാറിയ സന്ദേശം എന്തെന്ന് കണ്ടെത്താൻ പോലീസിനായിട്ടില്ല.

ജമ്മു കശ്മീർ, കാബൂൾ പ്രദേശങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാധാരണയായി ഉപയോഗിക്കാറുള്ള ഫോണിന്റെ സിഗ്നലാണ് കഴക്കൂട്ടത്ത് നിന്നും കേരള പൊലീസിന് കിട്ടിയത്. സിഗ്നൽ കണ്ടെത്തിയെന്ന റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. തീവ്രവാദ പ്രവർത്തകർക്കുള്ള സന്ദേശമാണോ കഴക്കൂട്ടത്ത് നിന്നും കൈമാറിയതെന്ന അന്വേഷണത്തിലാണ് ഏജൻസികൾ.

Also Read:കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

അല്‍ സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ ആറു പേര്‍ തമിഴ്‌നാട്ടില്‍ നിന്നു പുറപ്പെട്ടെന്ന വിവരം ലഭിച്ചതായി മംഗളം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ സലമിന്റെ സ്‌ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട്‌ അല്‍ സലം നേതാക്കളില്‍ നിന്നാണ്‌ പോലീസിനു വിവരം ലഭിച്ചത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണ്‌ ഇവര്‍. ഇവിടെ ഇവരുടെ ദൗത്യം എന്താണെന്നു വ്യക്‌തമായിട്ടില്ല. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാകാം ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് കരുതുന്നത്. കോയമ്പത്തൂരിലും മധുരയിലും ഇവരുടെ പ്രവർത്തനം അത്തരത്തിലുള്ളതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button