Latest NewsNewsIndia

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു, സത്യമറിഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

എട്ട് വര്‍ഷം തന്റെയൊപ്പം ജീവിച്ച ഭര്‍ത്താവ് മുസ്ലീം മതവിശ്വാസിയാണെന്ന സത്യം യുവതി തിരിച്ചറിഞ്ഞതോടെ യുവാവ് ബന്ധം ഉപേക്ഷിച്ചു


ഝാര്‍ഖണ്ഡ് :
ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന ഒരു മുസ്ലീം യുവാവ് താന്‍ ഹിന്ദു യുവാവ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു. അസംഗഢില്‍ നിന്നുള്ള ഒരു ഹിന്ദു യുവതിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം, തന്റെ ഭര്‍ത്താവ് മുസ്ലീമാണെന്ന് യുവതി അറിഞ്ഞപ്പോള്‍, യുവാവ് ഭാര്യയെ ഉപേക്ഷിച്ചു.
ഝാര്‍ഖണ്ഡിലാണ് സംഭവം.

Read Also: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

മുസ്ലീം യുവാവായ ഷഹ്‌സാദ് അന്‍സാരി ജാര്‍ഖണ്ഡിലെ ഗധ്വ ജില്ലയിലെ സഗ്മ ബ്ലോക്കിലെ കുംബ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന്, അന്‍സാരി തന്റെ പേര് രവീന്ദ്രന്‍ എന്നാണെന്നും താന്‍ ഹിന്ദു മത വിശ്വാസിയാണെന്നും പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തില്‍ ഇയാള്‍ സ്ഥിരമായി പോകുന്നതും പതിവാക്കി.

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം, യുവതി തന്റെ അമ്മായിയമ്മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് തന്റെ ഭര്‍ത്താവ് മുസ്ലീമാണെന്ന് അവള്‍ അറിഞ്ഞത്. ഇതിനുശേഷം, സത്യം മനസിലാക്കിയ യുവതിയെ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button