Latest NewsNewsIndia

എൻ‌.ഡി‌.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’: പരിഹസിച്ച് രാഹുൽ ഗാന്ധി

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡാറ്റകൾ സൂക്ഷിക്കാത്തത്.

ന്യൂഡൽഹി: മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൻ.ഡി.എ എന്നാൽ ‘നോ ഡാറ്റ അവൈലബിൾ’ ആണെന്നും മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ലായെന്നും രാഹുൽ ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിൻ്റെ ട്വീറ്റ്.

‘കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല, പ്രക്ഷോഭത്തിൽ ഒരു കർഷകനും കൊല്ലപ്പെട്ടിട്ടില്ല, രാജ്യവ്യാപക ലോക്ക്ഡൗണിനിടെ കുടിയേറ്റക്കാർ മരണപ്പെട്ടിട്ടില്ല എന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡാറ്റകൾ സൂക്ഷിക്കാത്തത്’- രാഹുൽ ട്വീറ്റ് ചെയ്തു.

Read Also: ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ

‘ആൾക്കൂട്ടാക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ല, ഒരു മാധ്യമപ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടില്ല’ എന്ന് പൗരന്മാർ വിശ്വസിക്കണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും സർക്കാരിന് ഡാറ്റകളോ ഉത്തരങ്ങളോ ഉത്തരവാദിത്തമോ ഇല്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button