Latest NewsNewsInternational

അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന്‍ നേതാക്കള്‍

ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി

കാബൂള്‍: അല്‍ ഖ്വയ്ദ തലവന്‍ അല്‍സവാഹിരി കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ വാദം തള്ളി താലിബാന്‍. കൊല്ലപ്പെട്ടെന്നുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന്‍ നേതാക്കള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടന്ന ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന യുഎസ് അവകാശവാദം താലിബാന്‍ അന്വേഷിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Read Also: മഴ ശക്തമാകുന്നു: ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഞായറാഴ്ച കാബൂളിലെ ഒളിത്താവളത്തില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് മിസൈല്‍ തൊടുത്തുവിട്ട് സവാഹിരിയെ അമേരിക്ക വധിച്ചുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഒസാമ ബിന്‍ ലാദന്‍ ഒരു പതിറ്റാണ്ടിലേറെ മുമ്പ് വെടിയേറ്റ് മരിച്ചതിന് ശേഷം ഭീകരര്‍ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമായിയുന്നു അല്‍സവാഹിരിയുടെ കൊലപാതകമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”സര്‍ക്കാരിനും നേതൃത്വത്തിനും അവകാശവാദമുന്നയിക്കുന്നതിനെക്കുറിച്ചോ ഒരു തുമ്പും ലഭിച്ചിട്ടില്ല,” ദോഹ ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭയിലെ നിയുക്ത താലിബാന്‍ പ്രതിനിധി സുഹൈല്‍ ഷഹീന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ക്ലെയിമിന്റെ ആധികാരികത കണ്ടെത്താന്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്, അന്വേഷണ ഫലങ്ങള്‍ പരസ്യമായി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. കാബൂളില്‍ സവാഹിരിയുടെ സാന്നിധ്യമോ മരണമോ സ്ഥിരീകരിച്ചിട്ടില്ല’, അദ്ദേഹം വ്യക്തമാക്കി.

യുഎസ് ഡ്രോണ്‍ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ഉന്നത താലിബാന്‍ നേതാക്കള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഗ്രൂപ്പിലെ മൂന്ന് വൃത്തങ്ങള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button