AlappuzhaKerala

സ്ഥിതി ഗുരുതരം, മഴ കനക്കുന്നു: എൻഡിആർഎഫ് സംഘം ആലപ്പുഴയിലേക്ക്

ആലപ്പുഴ: കേരളത്തിൽ ശക്തമായ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സേന ഇന്ന് ആലപ്പുഴയിൽ എത്തും. 21 അംഗ എൻഡിടിആർഎഫ് ദൗത്യസംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ എത്തുക.

കലക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വൈകി ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ജില്ലാ കലക്ടർ കൃഷ്ണ തേജ അറിയിച്ചു. പമ്പയാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നദികളിലും അവരുടെ കൈവഴികകളിലും ക്രമാതീതമായി നിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടറുകൾ ഉയർത്താനിടയുണ്ട്.

Also read: ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് അറസ്റ്റിൽ: പിടികൂടിയത് എൻഐഎ

ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള, കല്ലാർകുട്ടി, പൊന്മുടി എന്നീ ആറു ഡാമുകളിൽ സംസ്ഥാനത്ത് റെഡ് അലർട്ട് തുടരുകയാണ്. നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതാത് ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവാദിത്വവും കലക്ടർമാർക്കാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button