KottayamLatest NewsKeralaNattuvarthaNews

അ​യ​ൽ​വാ​സിയ്ക്ക് നേരെ ആക്രമണം : പ്രതി പിടിയിൽ

ഭ​ര​ണ​ങ്ങാ​നം ചൂ​ണ്ട​ച്ചേ​രി പ​ല്ലാ​ട്ട് ര​തീ​ഷ് (42) ആണ് അ​റ​സ്റ്റി​ലാ​യ​ത്

ഭ​ര​ണ​ങ്ങാ​നം: അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ. ഭ​ര​ണ​ങ്ങാ​നം ചൂ​ണ്ട​ച്ചേ​രി പ​ല്ലാ​ട്ട് ര​തീ​ഷ് (42) ആണ് അ​റ​സ്റ്റി​ലാ​യ​ത്. ​പാ​ലാ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ൽ​വാ​സി​യാ​യ ചൂ​ണ്ട​ച്ചേ​രി മു​തു​പേ​ഴ​ത്തു​ങ്ക​ൽ റി​ൻ​സ് ജോ​ണി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ൽ കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

Read Also : ഭ​​ർ​​ത്താ​​വു​​മാ​​യി അ​​ക​​ന്ന് ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന യു​​വ​​തി​​ മരിച്ച നിലയിൽ

ചൂ​ണ്ട​ച്ചേ​രി ഭാ​ഗ​ത്തു​വ​ച്ച് ബൈ​ക്കി​ന്‍റെ ക്രാ​ഷ് ഗാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് രതീ​ഷ് റി​ൻ​സ് ജോ​ണി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ ര​ണ്ടു കൈ​ക​ൾ​ക്കും സാ​ര​മാ​യ പ​രി​ക്കു​പ​റ്റി. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോയ പ്ര​തിയെ പാലാ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്ഐ എം.​ഡി. അ​ഭി​ലാ​ഷ്, എ​എ​സ്ഐ ബി​ജു കെ. ​തോ​മ​സ്, സി​പി​ഒ​മാ​രാ​യ ജോ​ഷി മാ​ത്യു, സി. ​ര​ഞ്ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button