KottayamLatest NewsKeralaNattuvarthaNews

രോ​​ഗി​​യു​​ടെ മാ​​ല​​യും പ​​ണ​​വും ക​​വ​​ർ​​ന്നു : പ്രതി പിടിയിൽ

ക​​ണ്ണൂ​​ർ ഇ​​രി​​ട്ടി കീ​​ഴൂ​​ർ കു​​രുമ്പി​നി​​ക്ക​​ൽ രാ​​ജേ​​ഷി (31)നെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: രോ​​ഗി​​യു​​ടെ മാ​​ല​​യും പ​​ണ​​വും ക​​വ​​ർ​​ന്ന കേ​​സി​​ലെ പ്ര​​തി അ​​റ​​സ്റ്റി​​ൽ. ക​​ണ്ണൂ​​ർ ഇ​​രി​​ട്ടി കീ​​ഴൂ​​ർ കു​​രുമ്പി​നി​​ക്ക​​ൽ രാ​​ജേ​​ഷി (31)നെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ​​മാ​​സം 13-നു ആയിരുന്നു കേസിനാസ്പദമായ സംഭവം. ​​തെ​​ള്ള​​ക​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ആ​​റാം നി​​ല​​യി​​ൽ കി​​ട​​ന്നി​​രു​​ന്ന രോ​​ഗി ധ​​രി​​ച്ചി​​രു​​ന്ന മാ​​ല​​യും വ​​ള​​യും കൂ​​ടാ​​തെ, കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ണ​​വും മോ​​ഷ്ടി​​ച്ച് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു ഇയാൾ.

Read Also : അടുത്ത വർഷം മുതൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി

തു​​ട​​ർ​​ന്ന്, ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ക്കു​​ക​​യും പ്ര​​തി​​യെ കോ​​ഴി​​ക്കോ​​ടു​ നി​​ന്നും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്ക് മ​​ല​​പ്പു​​റം, തൃ​​ശൂ​​ർ, ക​​ണ്ണൂ​​ർ എ​​ന്നീ ജി​​ല്ല​​ക​​ളി​​ലാ​​യി നി​​ര​​വ​​ധി കേ​​സു​​ക​​ളു​​ണ്ടെന്ന് പൊലീസ് പറഞ്ഞു. ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ച്ച്ഒ രാ​​ജേ​​ഷ് കു​​മാ​​ർ, എ​​സ്ഐ കെ.​​കെ. പ്ര​​ശോ​​ഭ്, ​എ​​സ്ഐ സി​​നോ​​യ് എ​​ന്നി​​വ​​രാ​​ണ് അ​​ന്വേ​​ഷ​​ണ​സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button