KeralaLatest NewsNews

ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ

ഓണം അലവന്‍സ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയാണ് നല്‍കുന്നത്.

Read Also: വമ്പൻ പ്രഖ്യാപനവുമായി റിലയൻസ് ജിയോ, ദീപാവലിക്ക് മെട്രോ നഗരങ്ങളിൽ 5ജി എത്തും

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20,000 രൂപ ഓണം അഡ്വാന്‍സായി നല്‍കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് 6000 രൂപയാണ് അഡ്വാന്‍സായി നല്‍കുക.

കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ – സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button