Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങാൻ ഡ്യൂറോഫ്‌ലക്‌സ്

3- 4 വർഷത്തിനുള്ളിൽ ഐപിഒ നടത്താനാണ് പദ്ധതിയിടുന്നത്

പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി പ്രമുഖ മെത്ത നിർമ്മാതാക്കളായ ഡ്യൂറോഫ്‌ലക്‌സ്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് വിപണി വിഹിതത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ഡ്യൂറോഫ്‌ലക്‌സിന് സാധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, കേരളത്തിൽ നിന്ന് പ്രവർത്തനമാരംഭിച്ച ഡ്യൂറോഫ്‌ലക്‌സിന്റെ നിലവിലെ വിപണി വിഹിതം 16 ശതമാനം മുതൽ 17 ശതമാനം വരെയാണ്.

3-4 വർഷത്തിനുള്ളിൽ ഐപിഒ നടത്താനാണ് പദ്ധതിയിടുന്നത്. ഇന്ത്യക്ക് പുറമേ, യുകെ, ജർമ്മനി, ദക്ഷിണ കൊറിയ, മലേഷ്യ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളാണ് ഡ്യൂറോഫ്‌ലക്‌സിന്റെ പ്രധാന വിപണികൾ. 2025 ഓടെ 2,000 കോടി രൂപയുടെ വരുമാനം കൈവരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഡ്യൂറോഫ്‌ലക്‌സ് ആരംഭിച്ചിട്ടുണ്ട്.

Also Read: കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും പനീര്‍

2022- 23 സാമ്പത്തിക വർഷത്തിൽ ഏകദേശം 1,300 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ വടക്ക്- കിഴക്കൻ മേഖലകളിൽ സാന്നിധ്യം ഉറപ്പുവരുത്താൻ കമ്പനി നീക്കങ്ങൾ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button