KeralaLatest NewsNews

‘പേര് കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍’: പരിഹാസം

സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്ന ഒരു ഇടമാണ് കോഴിക്കോട് വിമാനത്താവളം.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവർ എത്തുന്ന ഈ ചിത്രം ഓണം റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് മൂലം സിനിമയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിന്‍റെ പലഭാഗത്തും പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഗോള്‍ഡിന്‍റെ ഒരു ഹോര്‍ഡിങ്ങാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്.

read also: രാഹുൽ ​ഗാന്ധി യാത്ര നടത്തുന്നത് ഭീകരവാദികളുടെ കയ്യടി ലക്ഷ്യം വെച്ച്: കെ. സുരേന്ദ്രൻ

‘പേരു കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍..’ എന്നാണ് പോസ്റ്റിലെ വാചകം.

സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്ന ഒരു ഇടമാണ് കോഴിക്കോട് വിമാനത്താവളം. മലദ്വാരത്തില്‍ ഒളിപ്പിച്ചും ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കിടയിലുമായി കിലോക്കണക്കിന് സ്വര്‍ണം കടത്തപ്പെടുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇത് ചൂണ്ടികാണിച്ചു കൊണ്ടാണ് പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button