Latest NewsIndiaNews

നികുതി വെട്ടിപ്പ്: എആര്‍ റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍. റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസല്ലെന്നും ജി.എസ്.ടി. കമ്മീഷണര്‍ മദ്രാസ് ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സേവന നികുതി ഇനത്തില്‍ പലിശയടക്കം 6.79 കോടി രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന നോട്ടീസ് എ.ആര്‍. റഹ്മാന് നല്‍കിയിരുന്നു. തുടർന്ന്, റഹ്മാന്റെ ഹര്‍ജിയ്ക്ക് എതിരായി നൽകിയ സത്യവാങ്മൂലത്തിലാണ് ജി.എസ്.ടി. കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാര്‍ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.

എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളെയും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കും: മന്ത്രി വീണാ ജോർജ്

നികുതി ഒഴിവാക്കുന്നതിനായി റഹ്മാന്‍ പല സേവനങ്ങളും വേര്‍തിരിച്ചു കാണിച്ചാണ് നിര്‍മ്മാണ കമ്പനികളില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയതെന്നും ഇത് നിയമപരമായി ശരിയല്ലെന്നും ജി.എസ്.ടി. കമ്മീഷണര്‍. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button