Latest NewsNewsBusiness

ലേമാൻ ബ്രദേഴ്സ്: കടക്കെണിയിൽ നിന്ന് മോചനം, ബാധ്യതകൾ പൂർണമായും തീർത്തു

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ ലേമാൻ ബ്രദേഴ്സിന് സാധിച്ചിരുന്നു

സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ലേമാൻ ബ്രദേഴ്സിന് ഒടുവിൽ കടക്കെണിയിൽ നിന്ന് മോചനം. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കടക്കെണിയിൽ അകപ്പെട്ട പ്രമുഖ ധനകാര്യ, റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് ലേമാൻ ബ്രദേഴ്സ്. 14 വർഷവും 13 ദിവസവും കൊണ്ടാണ് ബാധ്യതകൾ പൂർണമായും തീർത്തത്. അമേരിക്കയിലെ നാലാമത്തെ വലിയ നിക്ഷേപ ബാങ്കായ ലേമാൻ ബ്രദേഴ്സിന്റെ പതനം ലോകരാജ്യങ്ങളെയും ബാധിച്ചിരുന്നു.

2008 ലാണ് ലേമാൻ ബ്രദേഴ്സ് ആദ്യമായി പാപ്പർ ഹർജി സമർപ്പിച്ചത്. വായ്പകൾ യാതൊരു സുരക്ഷയും ഇല്ലാതെ നൽകുകയും, പിന്നീടവ കിട്ടാക്കടവുമായതോടെയാണ് ലേമാൻ ബ്രദേഴ്സിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത്. കൂടാതെ, ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാണെന്ന് കാണിക്കാൻ വൻ തിരിമറികൾ നടത്തിയതും ബാങ്കിന്റെ നിലനിൽപ്പിന് തിരിച്ചടിയായി.

Also Read: സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന ‘ആബേൽ’: ചിത്രീകരണം ആരംഭിച്ചു

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ ലേമാൻ ബ്രദേഴ്സിന് സാധിച്ചിരുന്നു. പാപ്പർ ഹർജി നൽകിയതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാവുകയും, മറ്റും ചെയ്തതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. കണക്കുകൾ പ്രകാരം, ഏകദേശം 11,500 കോടി ഡോളറിന്റെ ബാധ്യതകളാണ് ലേമാൻ ബ്രദേഴ്സ് വീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button