PathanamthittaKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : യുവാവ് പൊലീസ് പിടിയിൽ

കീഴ്വായ്പൂര് പരക്കത്താനം പുത്തന്‍പുരയ്ക്കല്‍ അഖിലിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്

മല്ലപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കീഴ്വായ്പൂര് പരക്കത്താനം പുത്തന്‍പുരയ്ക്കല്‍ അഖിലിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. കീഴ്വായ്പൂര് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : എസ്.ജയശങ്കറിന്റെ സന്ദര്‍ശനം, ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച്‌ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം

വീട്ടില്‍ നിന്ന് കാണാതായെന്ന പരാതിയില്‍ പെണ്‍കുട്ടിയെ കാസര്‍​ഗോഡു നിന്ന് കണ്ടെത്തി മടക്കിക്കൊണ്ടു വന്ന് മൊഴിയെടുത്തപ്പോഴാണ് നേരത്തേ നടന്ന പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന്, പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button