KollamKeralaNattuvarthaLatest NewsNews

സ്‌കൂളിന്റെ ഗേറ്റ് തകർന്ന് വീണു : അധ്യാപികയുടെ കാലിന് ​ഗുരുതര പരിക്ക്

ചാത്തന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ സുമാദേവിക്കാണ് ഗേറ്റ് തകർന്ന് വീണ് കാലിന് ഗുരുതരമായ പരിക്കേറ്റത്

കൊല്ലം: സ്‌കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാലിന് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ സുമാദേവിക്കാണ് ഗേറ്റ് തകർന്ന് വീണ് കാലിന് ഗുരുതരമായ പരിക്കേറ്റത്.

Read Also : നടപടി തുടർന്നാൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വയ്ക്കും: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസുടമകൾ

ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് അപകടം നടന്നത്. സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കാർ പാർക്കിങ്ങിലേക്കുള്ള ഗേറ്റ് പൂർണമായും തകർന്ന് വീഴുകയായിരുന്നു. പാർക്കിങ് ഏരിയയിൽ നിന്നും കാർ എടുക്കുന്നതിനായി ഗേറ്റ് തുറന്നപ്പോഴാണ് സംഭവം.

കാൽ മുട്ടിന്റെ ചിരട്ട തകർന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന്, ഉന്നത ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button