ഇടപ്പള്ളി: കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. എറണാകുളം ഇടപ്പള്ളി ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
തീ പടരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. കാർ പൂർണമായും കത്തിയമർന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
Read Also : കുട്ടികളേയും പൂക്കളേയും നെഞ്ചോട് ചേര്‍ത്തുവെച്ച ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തിന്റെ ജന്മദിനവും
റോഡിലെ ഡിവൈഡറിൽ ഇടിക്കാതിരിക്കാനായി തിരിച്ചപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
Post Your Comments