NewsHealth & Fitness

പ്രമേഹ രോഗിയാണോ? പല്ലുകൾക്ക് വേണം പ്രത്യേക ശ്രദ്ധ

പ്രമേഹമുളളവരെ ഒട്ടനവധി തരത്തിലുള്ള ദന്തരോഗങ്ങൾ പിടികൂടാറുണ്ട്

ഇന്ന് മിക്ക ആളുകളെയും പിടികൂടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും, ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ സാധിക്കാതെ വരുമ്പോഴുമാണ് പ്രമേഹം ഉണ്ടാകുന്നത്. പ്രമേഹം പല അവയവങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ട്. അത്തരത്തിൽ പ്രമേഹ രോഗികളിൽ ദന്തക്ഷയം, മോണ രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പ്രമേഹരോഗികൾ ദന്തസംരക്ഷണം ഉറപ്പുവരുത്തേണ്ടതാണ്. അവ എന്തൊക്കെയെന്ന് അറിയാം.

പ്രമേഹമുളളവരെ ഒട്ടനവധി തരത്തിലുള്ള ദന്തരോഗങ്ങൾ പിടികൂടാറുണ്ട്. പല്ലിന് ഉണ്ടാകുന്ന നിറവ്യത്യാസം, പല്ലുകളിലെ പുളിപ്പ്, പല്ലുവേദന, പല്ലുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രമേഹമുള്ളവരിൽ ദന്തരോഗം വരുന്നതിനെതിരെ ചില മുൻകരുതലുകൾ എടുക്കാൻ സാധിക്കും. ദിവസവും നേരവും രണ്ട് നേരം പല്ല് തേക്കുക, പല്ല് വൃത്തിയാക്കാൻ ഡെന്റൽ ഫ്ലോസ് ശീലമാക്കുക, ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക, ശീതള പാനീയങ്ങളും മധുരപദാർത്ഥങ്ങളും എന്നിവ കഴിക്കുന്നത് നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദന്തരോഗം വരുന്നതിൽ നിന്നും പല്ലുകളെ സംരക്ഷിക്കാൻ സാധിക്കും.

Also Read: ക​ഞ്ചാ​വു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി​യു​ൾ​പ്പെടെ മൂ​ന്നു​പേ​ർ എക്സൈസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button