NewsHealth & Fitness

കറുവപ്പട്ട വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ നാം ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനിയാണ് കറുവപ്പട്ട. ഒട്ടനവധി പോഷകഗുണങ്ങളാണ് കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ളത്. ഇവ രുചി വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ആരോഗ്യം നിലനിർത്താൻ സഹായിക്കും. കറുവപ്പട്ടയുടെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

പോളിസിസ്റ്റിക് ഓവറി സിൻഡ്രവുമായി (പിസിഒഎസ്) ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട വളരെ നല്ലതാണ്. കൂടാതെ, ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന വേദനയെ ഇല്ലാതാക്കാനും കറുവപ്പട്ട വെള്ളം സഹായിക്കും.

Also Read: യുവതിയുടെ കഴുത്തറുത്ത സംഭവം: വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ജോളി എത്തിയത് ആയുധവുമായി, ആസൂത്രിത ആക്രമണമെന്ന് പൊലീസ്

പ്രീബയോട്ടിക് ഗുണങ്ങൾ അടങ്ങിയവയാണ് കറുവപ്പട്ട. ഇവ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാനും, ദഹന പ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

ആന്റി-ഓക്സിഡന്റ്, പോളിഫെനോൾ, പ്രോ ആന്തോസയാനിഡിനുകൾ എന്നിവയാൽ സമ്പന്നമാണ് കറുവപ്പട്ട. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. കൂടാതെ, ആന്റി- വൈറൽ, ആന്റി- ബാക്ടീരിയൽ, ആന്റി-ഫംഗൽ ഗുണങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button